സൗദിയിലെ ഹായിൽ 72.3 ബില്യൻ റിയാൽ വിലമതിക്കുന്ന ധാതു നിക്ഷേപം
Mail This Article
ഹായിൽ ∙ സൗദിയിലെ ഹായിൽ പ്രദേശം ധാതു നിക്ഷേപത്താൽ സമ്പന്നമാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയെ വികസിപ്പിക്കുന്നതിലും അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിലും സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഈ ധാതു സമ്പത്ത് ഒരു പ്രധാന പോഷകനദിയാക്കാൻ സൗദി അറേബ്യ ശ്രമിക്കുകയാണ്.
ഗുണമേന്മയുള്ള മിനറലുകൾക്ക് പുറമെ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ് എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള ലോഹങ്ങളാലും സമ്പുഷ്ടമാണ് ഹായിൽ മേഖലയെന്ന് വ്യവസായ ധാതു വിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ജറാഹ് ബിൻ മുഹമ്മദ് അൽ ജറാഹ് പറഞ്ഞു. ഈ മേഖലയിലെ ധാതു വിഭവങ്ങളുടെ കണക്കാക്കിയ മൂല്യം 72.3 ബില്യൻ റിയാൽ ആണെന്നും, സ്വർണത്തിന്റെ മൂല്യം 14.126 ബില്യൻ റിയാലിനടുത്തും സിങ്കിന്റെ മൂല്യം 3. 465 ബില്യൻ റിയാലാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഹായിൽ മേഖലയിൽ സ്വർണത്തിനും സൾഫൈഡിനുമുള്ള രണ്ട് മിനറൽ ബെൽറ്റുകൾ ഉൾപ്പെടുന്നുവെന്നും സിലിക്ക മണലിനും വെളുത്ത മണലിനും പുറമെ അപൂർവ ഭൂമി മൂലക ശേഖരം, വ്യാവസായിക ധാതുക്കൾ, അസംസ്കൃത വസ്തുക്കൾ എന്നിവയ്ക്കുള്ള മൂന്ന് സൈറ്റുകൾ ഉൾക്കൊള്ളുന്നതായും അൽ-ജറാഹ് പ്രസ്താവിച്ചു. ഈ പ്രദേശത്ത് 16 അംഗീകൃത ഖനനങ്ങളും ഉൾപ്പെടുന്നു. 8 മണൽ സമുച്ചയങ്ങൾ, 4 സിലിക്ക സാൻഡ് കോംപ്ലക്സുകൾ, 2 ഗ്രാനൈറ്റ് കോംപ്ലക്സുകൾ, ഒരു ചരൽ സമുച്ചയം, ഒരു മാഗ്നസൈറ്റ് സമുച്ചയം എന്നിവയുൾപ്പെടെയുള്ള സമുച്ചയങ്ങളാണുള്ളത്.
മേഖലയ്ക്ക് വലുതും വൈവിധ്യപൂർണ്ണവുമായ വ്യാവസായിക അടിത്തറയുണ്ട്. 154 ഫാക്ടറികൾ പ്രവർത്തിക്കുകയും നിർമാണത്തിലിരിക്കുകയും ചെയ്യുന്നു. കൂടാതെ 95% വ്യാവസായിക സൗകര്യങ്ങളും ഹായിൽ നഗരത്തിലും അൽ-ഷാനാൻ, അൽ-ഖത്ത ഗവർണറേറ്റുകളിലും കേന്ദ്രീകരിച്ചിരിക്കുന്നു- അദ്ദേഹം പറഞ്ഞു. ഭക്ഷ്യ ഉൽപന്നങ്ങൾ, നിർമാണ സാമഗ്രികൾ, രാസവസ്തുക്കൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഹായിലിലെ ഏറ്റവും പ്രമുഖ വ്യവസായ മേഖല.