രാജ്യാന്തര നാടൻ പന്തുകളി: യുഎഇ സെവൻസ് ജേതാക്കൾ
Mail This Article
×
ഷാർജ ∙ ഒമാൻ, യുഎഇ നേറ്റീവ് ബോൾ അസോസിയേഷനുകൾ സംഘടിപ്പിച്ച രാജ്യാന്തര നാടൻ പന്തുകളി മത്സരത്തിൽ യുഎഇ സെവൻസ് ടീമിനു വിജയം. റോയൽസ് ഒമാൻ ടീമിനെയാണ് തോൽപ്പിച്ചത്. ബഹ്‌റൈൻ, ഒമാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
മികച്ച കളിക്കാരായി യുഎഇ സെവൻസിന്റെ നിഖിലിനെയും, അലനെയും, ആന്റോയെയും, ഗോകുലിനെയും, റോയൽസ് ഒമാൻ ടീമിന്റെ വിനുവിനെയും തിരഞ്ഞെടുത്തു.
English Summary:
International Nativeball Tournament: UAE Sevens Winner
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.