ദമാമിലെത്തിയ ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിക്കും നവയുഗം സ്വീകരണം നൽകി
Mail This Article
ദമാം ∙ സൗദി അറേബ്യയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിക്കും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ദമാം വിമാനത്താവളത്തിൽ വച്ച് സ്വീകരണം നൽകി.
നവയുഗം കേന്ദ്രനേതാക്കളായ എം.എ.വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, ഷീബ സാജൻ, ജാബിർ, സാബു എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു. നവയുഗം സാംസ്കാരികവേദിയുടെ കാനം രാജേന്ദ്രൻ സ്മാരകപുരസ്ക്കാരം ഏറ്റുവാങ്ങാനും, നവയുഗസന്ധ്യ 2024 ൽ പങ്കെടുക്കാനുമാണ് ബിനോയ് വിശ്വം ദമാമിൽ എത്തിച്ചേർന്നത്.
നവയുഗസന്ധ്യ 2024ലെ മുഖ്യാതിഥിയാണ് സത്യൻ മൊകേരി. ദമാമിലെ നവയുഗത്തിന്‍റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം റിയാദിൽ ന്യൂഏജ് സാംസ്ക്കാരികവേദി വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്ന സർഗസന്ധ്യ 2024 എന്ന പരിപാടിയിലും ഇരുവരും പങ്കെടുക്കും.