റാസൽഖൈമയിൽ മലയിൽനിന്നു വീണ് മരിച്ച കണ്ണൂർ സ്വദേശിയുടെ സംസ്കാരം ഇന്ന്
Mail This Article
×
കണ്ണൂർ ∙ റാസൽഖൈമയിൽ മലയിൽനിന്നു വീണ് മരിച്ച തോട്ടട സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വട്ടക്കുളം കോൺഗ്രസ് ഭവനു സമീപം മൈഥിലി സദനത്തിൽ സായന്ത് മധുമ്മൽ (32) ആണ് മരിച്ചത്.
അവധി ആഘോഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം റാസൽഖൈമയിൽ എത്തിയ സായന്ത് ജബൽ ജെയ്സ് മലയിൽ നിന്ന് വീണാണ് അപകടം. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. മലയ്ക്കു മുകളിൽ സായന്തിനെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിൽ ഓട്ടോ ഗാരിജ് ജീവനക്കാരനാണ്. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. പിതാവ് മധുമ്മൽ രമേശൻ. മാതാവ് സത്യ. ഭാര്യ അനുശ്രീ. സഹോദരി സോണിമ (റെയിൽവേ).
English Summary:
Funeral of Pravasi Malayali Died After Falling from Jebel Jais Mountain in Ras Al Khaimah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.