മലയാളി വിദ്യാർഥി ദുബായിൽ മുങ്ങിമരിച്ചു
Mail This Article
×
തളിപ്പറമ്പ് ∙ 12 വയസ്സുകാരൻ ദുബായിൽ സ്വിമ്മിങ് പൂളിൽ വീണുമരിച്ചു. താഴെ ചൊറുക്കള പോച്ചംപള്ളിൽ ഫെബിൻ ചെറിയാന്റെ മകൻ റയാനാണ് റിസോർട്ടിന്റെ സ്വിമ്മിങ് പൂളിൽ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5ന് ആണ് സംഭവം.
ദുബായിയിൽ പൊതു അവധിയായതിനാൽ ഇവർ താമസിക്കുന്ന അപ്പാർട്മെന്റിലെ കുടുംബങ്ങളുടെ നേതൃത്വത്തിൽ വിനോദയാത്ര പോയതാണ്. കുളിക്കുന്നതിനിടെ സ്വിമ്മിങ് പൂളിൽ മുങ്ങിയ റയാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അജ്മാൻ മെട്രോപ്പൊലിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥിയാണ്. പിതാവ് ഫെബിൻ ചെറിയാൻ. മാതാവ് ദിവ്യ. സഹോദരൻ നിവാൻ. സംസ്കാരം മൃതദേഹം നാട്ടിലെത്തിച്ച ശേഷം.
English Summary:
Malayali student drowned in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.