ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ നവകേരള ഹമദ് ടൗൺ മേഖല സമ്മേളനം കോ-ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല ഉദ്ഘാടനം ചെയ്തു. ബിജു ജോൺ അധ്യക്ഷനായിരുന്നു. രാജു സക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു, തുടർന്ന് മേഖല പ്രവർത്തന റിപ്പോർട്ട് സംഘടന സെക്രട്ടറി ശ്രീജിത്ത് മുഖേരി അവതരിപ്പിച്ചു. 

കോ - ഓർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയൻ, സെക്രട്ടറി എ.കെ.സുഹൈൽ, എം.സി. പവിത്രൻ അനു യൂസഫ്, പ്രശാന്ത് മാണിയത്ത് എന്നിവർ സമ്മേളനത്തിന് ആശംസ അറിയിച്ചു. രാജ്കൃഷ്ണൻ സ്വാഗതവും, ശ്രീജിത്ത് ആവള നന്ദിയും പറഞ്ഞ സമ്മേളനത്തിൽ പുതിയ മേഖല ഭാരവാഹികളായി രാജ്കൃഷ്ണൻ സെക്രട്ടറി, ശ്രീജിത്ത് ആവള പ്രസിഡന്റ്, അൻഷാദ് എ.എസ്. ജോയിന്റ് സെക്രട്ടറി, ഫൈസൽ റൂബി വൈസ് പ്രസിഡന്റ്, പ്രിയേഷ് ട്രഷറർ, ശ്രീജിത്ത് മുഖേരി രക്ഷാധികാരിയായും തിരഞ്ഞെടുക്കപ്പെട്ടു. 

എക്സിക്യൂട്ടീവ് അംഗങ്ങളായി രാജു സക്കായി, വിജയൻ ഒലിയിൽ, അലക്സ് കുരുവിള, സന്തോഷ് എസ്, ബോബി, എൽ.പി.ആചാരി, ബാബു മണ്ണാർക്കാട്, പ്രജിൽ എന്നിവരെ തിരഞ്ഞെടുത്തു. കേന്ദ്ര സമ്മേളന പ്രതിനിധികളായി എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ അരുൺ ബി.പിള്ള, അനന്തു, രജിത്ത്, അതുൽ, എം.സി.പവിത്രൻ, ബിനു, സന്തോഷ് എസ്, ചന്ദ്രൻ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.

English Summary:

Bahrain Navakerala Regional Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com