ADVERTISEMENT

കുവൈറ്റ് സിറ്റി ∙ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) പിക്‌നിക് സംഘടിപ്പിച്ചു. കബദ് ഫാം ഹൗസിൽ വച്ച് നടന്ന പിക്‌നിക് അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് പ്രസിഡന്റ് ഷിജിത് ചിറക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജോയിന്റ് കൺവീനർ ഷമീർ പി.എസ്. സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത, ട്രഷറർ മൻസൂർ ആലക്കൽ, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ സംസാരിച്ചു. അൽ മുല്ല എക്സ്ചേഞ്ച്, ഫീനിക്സ്, മലബാർ ഗോൾഡ്, കാലിക്കറ്റ് ഷെഫ് പ്രതിനിധികൾ സന്നിഹിതരായിരുന്നു. ജോയിന്റ് കോഓർഡിനേറ്റർ ഷെബിൻ പട്ടേരി നന്ദി അറിയിച്ചു.

കെഡിഎൻഎ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ  കുട്ടികൾക്കും മുതിർന്നവർക്കും വിവിധ  മത്സരങ്ങൾ സംഘടിപ്പിച്ചു. ബിൻഗോ ഗെയിം, ലേലം എന്നിവ  മുൻ പ്രസിഡന്റ്  ഇലിയാസ് തോട്ടത്തിൽ നിയന്ത്രിച്ചു. കുവൈത്തിലെ പ്രമുഖ ഗായകരായ സമീർ വെള്ളയിൽ, റാഫി കല്ലായി കൂടാതെ അയാൻ മാത്തൂർ തുടങ്ങിയവർ ഗാനമേളയിൽ പങ്കെടുത്തു.  

English Summary:

KDNA Organised Picnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com