10,000ൽ അധികം ഡിസൈനുകളുമായി തനിഷ്ക് ഷോറൂം ദെയ്റയിൽ തുറന്നു
Mail This Article
ദുബായ് ∙ ടാറ്റ ഗ്രൂപ്പിനു കീഴിലെ ജ്വല്ലറി ശൃംഖലയായ തനിഷ്ക്കിന്റെ ഏറ്റവും വലിയ ഷോറൂം ദുബായ് ദെയ്‌റ ഗോൾഡ് സൂഖിൽ ആരംഭിച്ചു. 5,000 ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമിൽ 10,000ൽ അധികം ആഭരണ ഡിസൈനുകൾ ലഭ്യമാണ്. ജിസിസിയിൽ തനിഷ്ക്കിന്റെ 13ാം ഷോറൂമാണിത്. ദൈനംദിനം ഉപയോഗത്തിന് മുതൽ വിവാഹ ആഭരണങ്ങൾക്ക് വരെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ഇന്റർനാഷനൽ ബിസിനസ് സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു.
പുതിയ ഷോറൂം ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ, ടൈറ്റൻ കമ്പനി ജ്വല്ലറി വിഭാഗം മേധാവി അദിത്യ സിങ്, ജവഹര ജ്വല്ലറി സിഇഒ തവ്‌ഹിദ് അബ്ദുല്ല, ടാറ്റ സൺസ് റസിഡന്റ് ഡയറക്ടർ സുനിൽ സിൻഹ, നോവൽറ്റി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ റൗഫ്, അൽതായർ ഗ്രൂപ്പ് കമ്പനി വൈസ് ചെയർമാൻ മാത്തർ ഹുമൈദ് അൽ തായർ, ടൈറ്റൻ കമ്പനി ചീഫ് ഡിസൈൻ ഓഫിസർ രേവതി കാന്ത്, ആദിത്യ കേജ്‌രിവാൾ, അങ്കൂർ ഗുപ്തി എന്നിവർ പങ്കെടുത്തു.