ADVERTISEMENT

റിയാദ് ∙ തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ പാലിക്കുകയും വേണം. കുട്ടികളെ ഹീറ്ററുകളുടെ സമീപത്ത് നിന്ന് അകറ്റി നിർത്താനും ശ്രദ്ധിക്കണം.

അടച്ചിട്ട മുറികളിൽ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ ശരിയായ വായുസഞ്ചാരം ഉറപ്പാക്കണം. മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ഉറങ്ങുമ്പോഴും ഹീറ്റർ ഓഫ് ചെയ്യാനും മറക്കരുത്. പെട്ടെന്ന് തീ പിടിക്കുന്ന ജനൽ കർട്ടനുകൾ, ഫർണീച്ചറുകൾ എന്നിവയുടെ സമീപത്ത് ഹീറ്ററുകൾ വെയ്ക്കരുതെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഭക്ഷണപാനീയങ്ങൾ ചൂടാക്കാനും ഇവ ഉപയോഗിക്കരുത്. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന ഫോൺ നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർ  998 എന്ന നമ്പറിലും സിവിൽ ഡിഫൻസിന്റെ സേവനം തേടണമെന്നും അധികൃതർ നിർദേശിച്ചു.

English Summary:

Civil Defense cautions to follow safety procedures when using heating devices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com