ADVERTISEMENT

ദോഹ ∙ ഖത്തർ കേരളാ ഇസ്‌ലാമിക് സെന്‍റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.വി. അബൂബക്കർ ഖാസിമി (പ്രസി.), ഹാഫിള് ഇസ്മായിൽ ഹുദവി (വർക്കിങ് പ്രസി.), മൊയ്തീൻകുട്ടി വയനാട്, അബ്ദുൽ മാലിക് ഹുദവി, ഇഖ്ബാൽ കൂത്തുപറമ്പ്, ഹമദ് മൂസ (വൈസ് പ്രസി.), സകരിയ മാണിയൂർ (ജനറൽ സെക്ര.), അബ്ദുൽ മജീദ് ഹുദവി (ഓർഗനൈസിങ് സെക്ര.), ബഷീർ അമ്പലക്കണ്ടി, മുനീർ പേരാമ്പ്ര, അബ്ദുൽ ഹക്കീം വാഫി, ജാഫർ തയ്യിൽ (ജോ. സെക്ര.), സി.വി. ഖാലിദ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ഉപദേശക സമിതി ഭാരവാഹികളായി സൈനുൽ ആബിദീൻ സഫാരി (ചെയർമാൻ), മുഹമ്മദലി ഖാസിമി (വൈസ് ചെയർമാൻ), സൈനുദ്ദീൻ തങ്ങൾ, മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായിൽ ഹാജി, മുഹമ്മദലി ഹാജി ചങ്ങരംകുളം (മെമ്പർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

വാർഷിക ജനറൽ ബോഡി യോഗം ദോഹ സൽവ റോഡിലെ എംആർഎ ഹോട്ടലിൽ പ്രസിഡന്‍റ് എ.വി. അബൂബക്കർ ഖാസിമിയുടെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സകരിയ മാണിയൂർ സ്വാഗതം പറഞ്ഞു. തുടർന്ന് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

യോഗത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ എസ്.കെ. ഹാഷിം തങ്ങൾക്ക് സ്വീകരണവും ടി.വി. അബ്ദുൽഖാദർ ഹാജിക്ക് യാത്രയയപ്പും നൽകി. പോക്കർ കക്കട്ട്, മുഹമമ്മദ് ബഷീർ ഖാൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

English Summary:

Qatar Kerala Islamic Center elected new officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com