ADVERTISEMENT

ദോഹ∙ ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ വിവാഹം അൽ വജബ കൊട്ടാരത്തിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, അമീറിന്‍റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മിഷാൽ ബിൻ ഹമദ് അൽതാനി തുടങ്ങിയ ഭരണാധികാരികളും വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും വിവാഹാഘോഷത്തിൽ പങ്കെടുത്തു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയും വിവാഹ ചടങ്ങിൽ എത്തിയ അതിഥികളെ സ്വീകരിച്ചു.  

അൽ വഖ്റ ഫുട്ബോൾ ക്ലബിന്‍റെ ടീം മാനേജരായിരുന്ന ഷെയ്ഖ് നാസർ ബിൻ ഹസൻ അൽതാനിയുടെ മകളായ  ഷെയ്ഖ ഫാത്തിമ ബിൻത് നാസർ ബിൻ ഹസൻ അൽ താനിയാണ് വധു. 1991 നവംബറിൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി, ഖത്തറിന്‍റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെയും ഷെയ്ഖ മോസ ബിൻത് നാസറിന്‍റെയും ഇളയ മകനാണ്.

sheikh-khalifa-bin-hamads-wedding-took-place-at-al-wajba-palace-doha-2
sheikh-khalifa-bin-hamads-wedding-took-place-at-al-wajba-palace-doha-4
sheikh-khalifa-bin-hamads-wedding-took-place-at-al-wajba-palace-doha-1

ഷെയ്ഖ് ഖലീഫ ദോഹയിലാണ് വളർന്നത്. യുഎസിലെ സതേൺ കലിഫോർണിയ സർവകലാശാലയിൽ നിന്ന് 2015ൽ പബ്ലിക് പോളിസിയിൽ ബിരുദവും 2017ൽ പബ്ലിക് ഡിപ്ലോമസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ, 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഷെയ്ഖ് ഖലീഫ. 

English Summary:

Sheikh Khalifa bin Hamad's wedding took place at Al Wajba Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com