കെഎംസിസി ഖത്തർ നാട്ടിക മണ്ഡലം ക്രിക്കറ്റ്: ഫൈനൽ മത്സരം ഡിസംബർ 12ന്
Mail This Article
ദോഹ ∙ ഖത്തർ കെഎംസിസി നാട്ടിക മണ്ഡലത്തിലെ ചാഴൂർ താന്യം അന്തിക്കാട് സംയുക്ത പഞ്ചായത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഡിസംബർ 12ന് നടക്കും. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വൈകുന്നേരം 6മണിക്ക് നടക്കുന്ന ഫൈനലിൽ റോയൽ ഖത്തർ ഹാനിഫ് ഇലവനെ നേരിടും.
കഴിഞ്ഞദിവസം നടന്ന ഡിവിഷൻ ബിസിഡി ഫൈനൽ മത്സരത്തിൽ കെഎംസിസി ഖത്തർ വനിത വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ബസ്മ അബ്ദുൽ സത്താർ, ടൂർണമെന്റ് സ്പോൺസറും ബിലാദി ട്രെഡിങ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് എംഡിയുമായ റൗഫ് മലയിൽ എന്നിവർ ടീമുകളെ പരാചയപ്പെട്ടു.
കെഎംസിസി ഖത്തർ നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ, ജനറൽ സെക്രട്ടറി നാസർ, സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഖ്ദൂം പഴുവിൽ, വൈസ് പ്രസിഡന്റ് നൗഷാദ് വലിയകത്ത്, ജനറൽ സെക്രട്ടറി റഫീഖ്, സെക്രട്ടറി അനിഫർ യാറത്തിങ്ങൽ, പ്രോഗ്രാം കൺവീനർ ഹുസൈൻ വിളയിൽ, കോർഡിനേറ്റർ ഹനീജ് എന്നിവർ നേതൃത്വം നൽകി.