ഷൂട്ടിങ് താരം സിദ്ധാർഥ് ബാബുവിന് സ്വീകരണം
Mail This Article
×
അബുദാബി ∙ യുഎഇയിൽ എത്തിയ മുൻ പാരാലിംപിക്സ് ഇന്ത്യൻ റൈഫിൾ ഷൂട്ടിങ് താരം സിദ്ധാർഥ് ബാബുവിന് അബുദാബിയിൽ സ്വീകരണം നൽകി. തുടർന്ന്, ടിഎംഎ ക്ലബ് അംഗങ്ങൾക്കുള്ള ഫിറ്റ്നസ്, മെന്റൽ സ്പോർട്സ് പരിശീലനത്തിന് അദ്ദേഹം നേതൃത്വം നൽകി.
കായികക്ഷമത നിലനിർത്താനും രാജ്യത്തിന് കായികനേട്ടം സമ്മാനിക്കാനും ഒഴിവുസമയം പരിശീലനത്തിനായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ‘ദി എവല്യൂഷൻ ഓഫ് ഓക്കിനാവൻ കരാട്ടെ’ എന്ന പുസ്തകം ഷിഹാൻ ഫായിസ് സിദ്ധാർഥ് ബാബുവിന് സമ്മാനിച്ചു.
English Summary:
Reception for shooting star Siddharth Babu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.