ADVERTISEMENT

ദുബായ് ∙ പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്റിൽ കുട്ടികൾക്കായി, പ്രത്യേക കളിസ്ഥലം തുറന്നു. ഇവിടം, കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണു സജ്ജീകരിച്ചിരിക്കുന്നത്.

കളിപ്പാട്ടങ്ങൾ, ചിത്ര രചന,വായനാ സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നു. മാതാപിതാക്കൾ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ കുട്ടികൾക്ക് അവിടെ സമയം സുഖകരമായി ചെലവഴിക്കാനാകും. "കുടുംബങ്ങൾക്കും കുട്ടികൾക്കും മാനസികവും സാമൂഹികവുമായ സംതൃപ്തി നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മേജർ ജനറൽ സലാഹ് അൽ ഖംസി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മേജർ ജനറൽ സലാഹ് അൽ ഖംസി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പൊതുമാപ്പ് സേവനങ്ങൾ മാനുഷിക മൂല്യങ്ങൾ മുൻനിർത്തി നൽകുകയാണ് ഞങ്ങളുടെ ദൗത്യം," എന്നും ഈ കുട്ടികളുടെ മേഖല പൊതുമാപ്പ് കേന്ദ്രത്തിന്റെ ഗുണപരമായ കൂട്ടിച്ചേർക്കലാണെന്നും അൽ അവീർ എമിഗ്രേഷന്റെ അസിസ്റ്റന്റ് ഡയറക്ടർ, മേജർ ജനറൽ സലാഹ് അൽ ഖംസി പറഞ്ഞു. വിവിധ ഗെയിമുകളും നൂതന വിനോദ പ്രവർത്തനങ്ങളുമായാണ് കളിസ്ഥലം സജ്ജീകരിച്ചിരിക്കുന്നത്.

ഇതിൽ കുട്ടികളുടെ പ്രായസമൂഹങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു. മാതാപിതാക്കൾക്കു കാത്തിരിക്കുന്നതിനിടെ, കുട്ടികൾക്ക് വിനോദപരമായ അനുഭവങ്ങൾ നൽകുന്നതിനുള്ള ഇത്തരമൊരു ഇടം പ്രയോജനകരമെന്ന് കുടുംബങ്ങളായ സന്ദർശകരും അഭിപ്രായപ്പെട്ടു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ  കുട്ടികളുടെ കളിസ്ഥലത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ കുട്ടികളുടെ കളിസ്ഥലത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പൊതുമാപ്പിന്റെ അവസാന തീയതി ഡിസംബർ 31
2024 ഡിസംബർ 31ന് പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കും. വീസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ വീണ്ടും അഭ്യർഥിച്ചു.

2024 സെപ്റ്റംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി, ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സേവനം തേടുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഇത് ഡിസംബർ 31 വരെ നീട്ടി. പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ വേഗം നടപടി ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് നിർദേശിച്ചു.

അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ  കുട്ടികളുടെ കളിസ്ഥലത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലെ കുട്ടികളുടെ കളിസ്ഥലത്തിൽ നിന്ന്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

രാജ്യത്ത് ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള യുഎഇയുടെ  മനുഷ്യത്വപരമായ നടപടിയാണ് പൊതുമാപ്പ് പദ്ധതിയെന്ന് മേജർ ജനറൽ സലാഹ് അൽ ഖംസി കൂട്ടിച്ചേർത്തു.

English Summary:

special playground for children has been set up at the Al Awir amnesty center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com