കുടുംബ സന്ദർശക വീസ പുനസ്ഥാപിച്ചതിനു ശേഷം നിയമലംഘനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത്
Mail This Article
×
കുവൈത്ത് സിറ്റി∙ കുടുംബ സന്ദർശക വീസ പുനസ്ഥാപിച്ചതിനു ശേഷം ഒരു നിയമലംഘനം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ വർഷം മാർച്ച് 8ന് കുടുംബ സന്ദർശക വീസകൾ നൽകുന്നത് പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ കുടുംബ സന്ദർശന വീസകളിൽ ഒരൊറ്റ ലംഘനം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.
ലംഘനങ്ങൾ നടത്തിയാൽ സ്പോൺസർ അടക്കം ഉത്തരവാദികളാകും. നിയമ നടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നത് ഫലപ്രദമായെന്ന് വേണം വിലയിരുത്താൻ. നിലവിൽ ഒരു മാസമാണ് കാലാവധി. പുതിയ റസിഡൻസി നിയമത്തിൽ പഴയത് പോലെ മൂന്ന് മാസം കാലാവധി എന്നാണ് റിപ്പോർട്ടുള്ളത്.
English Summary:
No Violation of Family Visit Visa Reported in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.