ADVERTISEMENT

അബുദാബി ∙ മക്കളുടെ മുന്നിൽ വച്ച് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിന്  യുവതി നൽകിയ കേസിൽ പ്രതി 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.

മക്കളുടെ മുന്നിൽ വച്ച്  തന്നെ മർദ്ദിച്ചതായി യുവതി കോടതിയിൽ പരാതി നൽകിയിരുന്നു. തനിക്കുണ്ടായ  നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 30,000 ദിർഹം നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. കൂടാതെ, കേസിന്റെ ഫീസും ചെലവുകളും വക്കീൽ ഫീസും നൽകണമെന്നും ആവശ്യപ്പെട്ടു. കേസിൽ പ്രതിക്കെതിരെ 7,000 ദിർഹം പിഴ ചുമത്തി. ഇത് അപ്പീൽ കോടതി ശരിവച്ചു.

എന്നാൽ, തനിക്ക് ഭൗതികമായ നാശനഷ്ടങ്ങൾ ഉണ്ടായതായി യുവതി കോടതിയെ അറിയിച്ചു. മക്കളുടെ മുന്നിൽ അപമാനിക്കപ്പെടുകയും മർദ്ദിക്കുകയും ചെയ്തതിന്റെ ഫലമായി ധാർമ്മിക നാശത്തിനു പുറമെ, ചികിത്സാ ചെലവ് വരികയും പരുക്കുകൾ കാരണം ജോലി ചെയ്യാൻ കഴിയാതെ വന്നതിനാൽ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു. തുടർന്ന്, യുവതിക്കുണ്ടായ ഭൗതികവും ധാർമ്മികവുമായ എല്ലാ നാശനഷ്ടങ്ങൾക്കും അർഹിക്കുന്ന നഷ്ടപരിഹാരമായി 30,000 ദിർഹം നൽകാൻ കോടതി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 

English Summary:

Court orders defendant to pay Dh30,000 in compensation in case filed by woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com