ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായ് സിഎസ്ഐ മലയാളം ഇടവക ക്രിസ്മസ് കാരൾ നടത്തി. ഇടവക ഗായകസംഘത്തിലെ 90 പേരും 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും കാരളിനു നേതൃത്വം നൽകി.  ഇടവക വികാരി റവ.രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. റവ.സ്റ്റീഫൻ മരിയൻ ക്രിസ്മസ് സന്ദേശം നൽകി.      

റവ.പ്രേം മിത്ര, റവ.ചാൾസ് എം.ജെറിൽ, റവ.ബിജു കുഞ്ഞുമ്മൻ, റവ.ബ്രൈറ്റ് മോഹൻ, ഈപ്പൻ കെ.ജോർജ് എന്നിവർ പ്രസംഗിച്ചു. ഗായകസംഘത്തിന്റെ സ്ഥാപക ക്വയർ മാസ്റ്റർ  ജെ.ഇ.മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു.

English Summary:

Dubai CSI Malayalam Parish Christmas Carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com