ADVERTISEMENT

ദുബായ്∙ ദുബായിൽ 19 താമസ മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന റോഡുകൾ നവീകരിക്കാനുള്ള പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി(ആർടിഎ) പ്രഖ്യാപിച്ചു. പുതിയ റോഡുകൾ താമസ മേഖലകളിലേയ്ക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും കാര്യക്ഷമമാക്കുന്നതിനൊപ്പം യാത്രാ സമയം 40 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുമെന്ന്  വ്യക്തമാക്കി. 

വിവിധ താമസ മേഖലകളിലായി 11.5 കിലോമീറ്റർ നീളത്തിൽ ഗതാഗതം മെച്ചപ്പെടുത്തലുകൾ, റോഡരികിലെ പാർക്കിങ് സംവിധാനങ്ങളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്നിവയാണ് നടപ്പിലാക്കുക. ദുബായിലെ ജനസംഖ്യാ വളർച്ചയ്ക്കും നഗര വികസനത്തിനും അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നു. 2026 രണ്ടാം പാദത്തോടെ പദ്ധതി പൂർത്തീകരിക്കും.  

അൽ ഖവാനീജ് 1, അൽ ബർഷ സൗത്ത് 1, നാദ് ഷമ്മ, ജുമൈറ 1, സഅബീൽ 1, അൽ റാഷിദിയ്യ, മുഹൈസിന 1, അൽ ബർഷ 1, അൽ ഹുബൈബ, അൽ ഖൂസ് 1, അൽ ഖൂസ് 3,  ഖിസൈസ് 2,  സത്വ, അൽ തവാർ 1, മിർദിഫ്, ഉമ്മു  റമൂൽ, ഉമ്മു സുഖൈം 1, അൽ മിഷർ 1, അൽ മിഷർ 2 എന്നിവയാണ് വികസന പ്രവൃത്തികളിൽ ഉൾപ്പെടുന്ന താമസ മേഖലകൾ.

English Summary:

Dubai to upgrade roads in 19 residential areas.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com