ഷാർജയിൽ 27 വയസ്സുകാരൻ കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ
Mail This Article
×
ഷാർജ∙ ഷാർജയിൽ 27 വയസ്സുള്ള സ്വദേശി യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. പ്രതിയായ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അൽ സുയൂഹ് ഏരിയയിൽ ഇന്നലെ അർധരാത്രിക്ക് ശേഷം 12.40നാണ് സംഭവം. യുവാവിന് കത്തികൊണ്ടുള്ള മൂന്ന് കുത്തേറ്റതായി പൊലീസ് പറഞ്ഞു.
കുത്തേറ്റ യുവാവിനെ സുഹൃത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അതിവേഗമാണ് അറസ്റ്റ് ചെയ്തത്. മൃതദേഹം ഫോറൻസിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്
English Summary:
27-year-old stabbed to death in Sharjah; Accused in custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.