ADVERTISEMENT

ഷാർജ ∙ പ്രശസ്ത മലയാളം കവിതകളെ ആസ്പദമാക്കി 'കാവ്യനടനം' പരിപാടി നടത്തി. ഗാന രചയിതാവ് ശരത്ചന്ദ്ര വർമ്മ, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

കെ.പ്രേംകുമാർ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, പി.ആർ.പ്രകാശ്, എംജിസിഎഫ് പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളി, രാജീവ് പിള്ള എന്നിവർ പ്രസംഗിച്ചു. അക്കാഫ് പ്രസിഡന്റ് പോൾ.ടി.ജോസഫ്, ഡോ.സൗമ്യ സരിൻ, കവി എൻ.എസ്.സുമേഷ് കൃഷ്ണൻ. ഗായിക ഇന്ദുലേഖാ വാര്യർ,  ശ്യാം വിശ്വനാഥ്, കവി മുരളി മംഗലത്ത് എന്നിവർ  സംബന്ധിച്ചു.

ഹാഷിം നൂഞ്ഞേരി, കവയിത്രി ഷീലാ പോൾ എന്നിവരെ  ആദരിച്ചു. എം.ടി.പ്രദീപ് കുമാർ, അനീഷ് അടൂർ, കൃഷ്ണപ്രിയ, സൗമ്യ വിപിൻ, കലാക്ഷേത്ര അശ്വതി വിവേക്, നന്ദ രാജീവ്, അനഘ, ആര്യ സുരേഷ് നായർ, കലാമണ്ഡലം അഞ്ജു, ബീനാ സിബി, അനൂപ് മടപ്പള്ളി എന്നിവരാണ് കവിതാലാപനവും ദൃശ്യാവിഷ്‌കാരവും നടത്തിയത്. രാജീവ് പിള്ള, എംജിസിഎഫ് ഷാർജ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

English Summary:

Kavyanadanam Program Held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com