ADVERTISEMENT

റിയാദ് ∙ സൗദിയിൽ 56 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഇയോസീൻ കാലഘട്ടത്തിലെ ആദ്യകാല സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. റാസ് അൽ-റൂസ് സെഡിമെന്‍ററിയിലെ ചുണ്ണാമ്പുകല്ലുകളുടെ പാളികളിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ ഖൈൽ വെളിപ്പെടുത്തി.

വംശനാശം സംഭവിച്ച ക്യാറ്റ് ഫിഷ് സിലൂരിയൻ ആണ് ഈ ഫോസിലുകൾക്ക് കാരണമെന്നും രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നും അബ അൽ-ഖൈൽ പറഞ്ഞു.

ചിത്രം: എസ്‌പിഎ
ചിത്രം: എസ്‌പിഎ

ഭൂമിശാസ്ത്രപരവും പുരാതനവുമായ പാരിസ്ഥിതിക വീക്ഷണകോണിൽ നിന്ന് ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ പരിസ്ഥിതിയെ മനസ്സിലാക്കുന്നതിൽ വലിയ പ്രാധാന്യമുള്ളതാണ് ഈ കണ്ടെത്തൽ.

English Summary:

Saudi discovers 56-million-year-old marine fossils

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com