കുവൈത്തിൽ മകളെ ബലാത്സംഗം ചെയ്ത പിതാവിന് ജീവപര്യന്തം
Mail This Article
×
കുവൈത്ത്‌സിറ്റി∙ കുവൈത്തിൽ മകളെയും ബന്ധുവിനെയും ബലാത്സംഗം ചെയ്ത കേസിൽ പിതാവ് ഉൾപ്പെടെ 2 പേർക്ക് ജീവപര്യന്തം. ക്രിമിനല്‍ കോടതിയാണ് സ്വദേശികളായ പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
പിതാവിനെ കൂടാതെ കേസിൽ പ്രതിയായ മറ്റൊരാൾക്കും ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൗണ്‍സിലര്‍ നാസര്‍ അല്‍ ബദറിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ കോടതിയുടേതാണ് വിധി.
കഴിഞ്ഞ ഓഗസ്റ്റ് അവസാനം മുതല്‍ പ്രതികള്‍ തടങ്കലിലായിരുന്നു.
ജുഡീഷ്യറി വിധി മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കുമെന്ന് ഇരയുടെ അമ്മയുടെ അഭിഭാഷക അദ്ബി അല്‍-കന്ദാരി പറഞ്ഞു.
English Summary:
Father Sentenced to Life for Raping Daughter In Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.