ഫിഫ ലോകകപ്പ് 2034ൽ തിളങ്ങാൻ ന്യൂ മുറബ്ബ സ്റ്റേഡിയം
Mail This Article
റിയാദ് ∙ ഫിഫ ലോകകപ്പ് 2034ന് ആഗോള വേദിയിൽ തിളങ്ങാൻ ഒരുങ്ങി ന്യൂ മുറബ്ബ സ്റ്റേഡിയം. രാജ്യത്തെ ലോകകപ്പ് മത്സരങ്ങൾക്കുള്ള 15 വേദികളിൽ ഒന്നാണിത്.
45,000-ലധികം സീറ്റുകളാണ് സ്റ്റേഡിയത്തിനുള്ളത്. നാടൻ അക്കേഷ്യ മരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ വാസ്തുവിദ്യ. സൗദി അറേബ്യയുടെ പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഈ സ്റ്റേഡിയം.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ന്യൂ മുറബ്ബ സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്. 2034 ലോകകപ്പിന് സംഭാവന നൽകുന്നതിൽ ന്യൂ മുറബ്ബ അഭിമാനിക്കുന്നുവെന്നും ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ന്യൂ മുറബ്ബയുടെ സിഇഒ മൈക്കൽ ഡൈക്ക് പറഞ്ഞു.
2032 അവസാനത്തോടെ പൂർത്തിയാകാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ന്യൂ മുറബ്ബ സ്റ്റേഡിയം ലോകകപ്പിന് മുൻപ് തന്നെ സജ്ജമാകും. ടെസ്റ്റ് ഇവന്റുകൾക്കും തയാറെടുപ്പുകൾക്കും ധാരാളം അവസരം ഉറപ്പാക്കും. ഗെയിമിങ് മത്സരങ്ങൾ, എക്സിബിഷനുകൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പരിപാടികൾക്ക് അനുയോജ്യമായ ഒരു മൾട്ടി പർപ്പസ് വേദിയായാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.