പ്രവാസികൾക്ക് ആശ്വസിക്കാം ; കുവൈത്തിൽ കുടുംബ സന്ദർശക വീസ കാലാവധി മൂന്ന് മാസമാക്കും
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കുടുംബ സന്ദർശക വീസയുടെ കാലാവധി മൂന്നുമാസമാക്കും. പുതുക്കിയ റസിഡന്‍സി നിയമത്തില്‍ കുടുംബ സന്ദര്‍ശക വീസയുടെ കാലാവധി മൂന്നു മാസമായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനി ആണ് അറിയിച്ചത്. നിലവില്‍ ഒരു മാസമാണ് കുടുംബ സന്ദര്‍ശക വീസകളുടെ കാലാവധി.
ഒരു വര്‍ഷത്തിന് മുകളിലായി നിര്‍ത്തി വച്ചിരുന്ന കുടുംബ സന്ദര്‍ശക വീസ കഴിഞ്ഞ മാര്‍ച്ച് മാസമാണ് നല്‍കി തുടങ്ങിയത്. നേരത്തെ 3 മാസത്തെ കാലാവധി മാര്‍ച്ച് മുതല്‍ ആണ് ഒരു മാസമാക്കി കുറച്ചിരുന്നത്. ഇതാണ് ഇപ്പോൾ 3 മാസമാക്കി ഉയർത്തിയിരിക്കുന്നത്.
മാര്‍ച്ച് മുതല്‍ കുടുംബ സന്ദര്‍ശക വീസകള്‍ അനുവദിച്ചതില്‍ ഒരു നിയമ ലംഘനവും പോലും ഉണ്ടായിട്ടില്ലെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പ്രധാന കാരണം, സ്‌പോണ്‍സര്‍ക്ക് എതിരെയും നിയമ നടപടി സ്വീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാടാണ്.
അനധികൃതമായി വീസ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും അല്ലെങ്കില്‍ 5000 ദിനാര്‍ മുതല്‍ 10000 ദിനാര്‍ പിഴയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. റസിഡന്‍സി കാലാവധി ഉണ്ടെങ്കില്‍ കൂടി നിയമ ലംഘനം കണ്ടെത്തിയാല്‍ വിദേശികള്‍ക്കെതിരെ നാട് കടത്തല്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികൾക്ക് വീസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോയി നാല് മാസത്തിനകം പുതിയ വീസയില്‍ രാജ്യത്ത് വരാം. നേരത്തെ ഇതിന് ആറ് മാസമായിരുന്നു അനുവദിച്ചിരുന്നത്. സ്‌പോണ്‍സറുടെയും തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു.