ADVERTISEMENT

ദോഹ ∙  ദേശീയ ദിന അവധി ദിനങ്ങളായ 18, 19 തീയതികളിലെ  രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന ഷെഡ്യൂൾ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. 31 ഹെൽത്ത് സെന്‍ററുകളിൽ 20 എണ്ണവും അവധിക്കാലത്ത് പ്രവർത്തിക്കുമെന്ന് പിഎച്ച്സിസി പ്രസ്താവനയിൽ അറിയിച്ചു.

അൽ വക്ര, എയർപോർട്ട്, അൽ മുൻതാസ, ഒമർ ബിൻ അൽ ഖത്താബ്, വെസ്റ്റ് ബേ, അൽ തുമാമ, അൽ സദ്ദ്, റൗദത്ത് അൽ ഖൈൽ, ലീബൈബ്, ഉം സലാൽ, ഗരാഫ, ഖലീഫ സിറ്റി, അബുബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മെസൈമർ, മുഅതിർ, അൽ ഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നിവ അവധി ദിനങ്ങളിലും പ്രവർത്തിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺ-കോൾ സംവിധാനത്തിലാണ് അൽ ജുമൈലിയ ഹെൽത്ത് സെന്‍റർ പ്രവർത്തിക്കുക. ദോഹയ്ക്ക് അകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിലെ ഫാമിലി മെഡിസിനും സപ്പോർട്ട് സേവനങ്ങളും രാവിലെ 7 മുതൽ രാത്രി 11 വരെ ലഭിക്കും. ഈ കേന്ദ്രങ്ങളിൽ രാവിലെ 7 മുതൽ രാത്രി 10 വരെ ഡെന്‍റൽ സേവനങ്ങൾ ലഭ്യമാണ്.

ഉം ഗുവൈലിന, സൗത്ത് അൽ വക്ര, അൽ ഗുവൈരിയ, അൽ ദായെൻ, ഖത്തർ യൂണിവേഴ്സിറ്റി, അൽ വജ്ബ, അൽ വാബ്, അബു നഖ്‌ല, ഉമ്മുൽ സെനീം എന്നിവ ദേശീയ ദിനത്തിൽ പ്രവർത്തിക്കില്ല. എന്നാൽ അൽ കബാൻ, അൽ കരാന ഹെൽത്ത് സെന്‍ററുകൾ അടിയന്തര കേസുകൾ മാത്രം പരിഗണിക്കും. രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിന്‍റ്മെന്‍റ് പ്രകാരം സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ ലഭ്യമാണ്. രാവിലെ 7 മുതൽ 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും നേത്ര, ത്വക്ക് രോഗ, ഇഎൻടി ക്ലിനിക്കുകൾ ലീബൈബ്, റൗദത്ത് അൽ ഖൈൽ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.

ഗരാഫ അൽ റയ്യാൻ, അൽ ഷിഹാനിയ, അബൂബക്കർ അൽ സിദ്ദിഖ്, റൗദത്ത് അൽ ഖൈൽ, അൽ കഅബാൻ, അൽ കരാന, അൽ റുവൈസ്, ഉം സലാൽ, ലീബൈബ്, മുഅത്തിർ, അൽ മുൻതാസ എന്നിവയുൾപ്പെടെ 12 ആരോഗ്യ കേന്ദ്രങ്ങളിൽ മുതിർന്നവർക്കുള്ള അടിയന്തര സേവനങ്ങൾ 24/7 ലഭ്യമാകും. അൽ റുവൈസ്, ഉമ്മു സലാൽ, ലീബൈബ്, മുഅത്തിർ, അൽ മുൻതാസ, അൽ സദ്ദ് കേന്ദ്രങ്ങളിൽ പീഡിയാട്രിക് എമർജൻസി സർവീസുകൾ ലഭ്യമാകും.

16000 എന്ന നമ്പറിലുള്ള കമ്മ്യൂണിറ്റി കോൺടാക്ട് സെന്‍റർ 24/7 ഫോണിലൂടെ മെഡിക്കൽ കൺസൾട്ടേഷൻ സേവനങ്ങൾ നൽകുന്നത് തുടരും. എന്നാൽ മരുന്നുകളുടെ ഹോം ഡെലിവറി സേവനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉണ്ടാവില്ല. ശനിയാഴ്ച മുതൽ ഹോം ഡെലിവറി പുനരാരംഭിക്കും.

English Summary:

PHCC announces health centres' schedules for National Day holiday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com