ADVERTISEMENT

ദോഹ∙ ഡിസംബറിലെ അവധിക്കാലം പ്രമാണിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് സ്പെഷൽ പാക്കേജുകൾ പ്രഖ്യാപിച്ചു. അവധിക്കാലം ചെലവിടാൻ രാജ്യത്തിന് പുറത്തേക്കു പോകുന്നവർക്ക് വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനുള്ള പ്രീ–ബുക്കിങ് പാക്കേജ് ആണിത്. 

യാത്രക്കാർക്ക് തിരികെ ദോഹയിൽ മടങ്ങിയെത്തുന്നതു വരെ വിമാനത്താവളത്തിലെ പാർക്കിങ്ങിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കാം. പാർക്കിങ്ങിനുള്ള ഇടം മുൻകൂർ ആയി ബുക്ക് ചെയ്യാം. ഹ്രസ്വകാലവും ദീർഘകാലവും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. 

സ്പെഷൽ പാക്കേജ് നിരക്ക്
∙വാരാന്ത്യത്തിൽ 1 മുതൽ 3 ദിവസം വരെ 250 റിയാൽ
∙ 4 മുതൽ 7 ദിവസം വരെ 350 റിയാൽ
∙8 മുതൽ 14 ദിവസം വരെ 450 റിയാൽ
∙വാഹന പാർക്കിങ് പ്രീ–ബുക്ക് ചെയ്യാൻ–https://www.mawaqifqatar.com/booking/site/hia

English Summary:

Hia Announces Special Parking Rates For Decomber Holidays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com