സൗദി അറേബ്യ പൂക്കോട്ടൂർ പള്ളിമുക്ക് കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയിലെ പൂക്കോട്ടൂർ പള്ളിമുക്ക് കൂട്ടായ്‌മയുടെ 2024-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദ ഷറഫിയയിലെ സഫയർ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലത്തീഫ് മുസ്‌ലിയാരുടെ പ്രാർഥനയോടെ തുടങ്ങിയ ചടങ്ങിൽ മുനീർ കൊടക്കാടൻ, ഷെയ്ക്ക് റാഷിദ്, സലാഹ് കെവി തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ചടങ്ങിൽ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ചെയർമാൻ മുനീർ കൊടക്കാടൻ, പ്രസിഡന്റ് ലത്തീഫ് മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ആഷിഖ് വിളക്കിണി, ട്രഷറർ മുഹമ്മദ് സലാഹ് കെവി, വർക്കിങ് പ്രസിഡന്റ് റഫീഖ് കുഞ്ഞമണി, ഓർഗനൈസിങ് സെക്രട്ടറി സുബൈർ എൻ എന്നിവരെയും മറ്റു ഭാരവാഹികളായി റഈസ് കെപി, ഇല്ല്യാസ് മോഴിക്കൽ, സിദ്ധീഖ് കെഎം, അമീറലി പിപി (വൈസ് പ്രസിഡന്റുമാർ), സാബിത് പറമ്പൻ, സൽമാൻ കെപി, ജിഷാൻ പറമ്പൻ, സമീർ മോഴിക്കൽ (ജോയിന്റ് സെക്രട്ടറിമാർ), ഇഹ്‌സാൻ കെപി, അജ്മൽ വിളക്കിണി (ഐടി വിങ്), അബ്ദുൽ കരീം വിളക്കിണി, സുൽഫിക്കറലി പിപി (മീഡിയ വിങ്), അഫ്സൽ കെപി, അൻവർ കറുത്തേടത്ത്, ഫൈസൽ കളത്തിങ്ങൽ, അമീർ കെഎം (ആർട്സ് ആൻഡ് സ്പോർട്‌സ് വിങ്) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ 10 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 1986ൽ രൂപീകൃതമായ, സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലായി ജോലിചെയ്തുവരുന്ന പൂക്കോട്ടൂർ പള്ളിമുക്ക് പ്രദേശത്തുകാരുടെ ഈ കൂട്ടായ്മക്ക് സൗദിയിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ, സാംസ്‌കാരിക, സാമൂഹിക മേഖലയില്‍ പങ്ക് വഹിക്കാൻ സാധിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഈ കൂട്ടായ്മയെ മുന്നോട്ട് കൊണ്ടുപോയവരെ പരിപാടിയിൽ പ്രകീർത്തിച്ചു.