ആഘോഷങ്ങൾക്ക് തിളക്കമേകി ഗ്ലോബൽ വില്ലേജിൽ ഉയർന്നു, കൂറ്റൻ ക്രിസ്മസ് ട്രീ
Mail This Article
×
ദുബായ് ∙ ക്രിസ്മസ് ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജിൽ 21 മീറ്റർ ഉയരത്തിലുള്ള ക്രിസ്മസ് ട്രീ പുതുവർഷാഘോഷം തീരുന്ന ജനുവരി 5 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. നീളമേറിയ ക്രിസ്മസ് ട്രീയുടെ ചിത്രവും ദൃശ്യവും പകർത്താനും സെൽഫിയെടുക്കാനും ആഘോഷത്തിൽ പങ്കുചേരാനും ദിവസേന നൂറുകണക്കിന് ആളുകളാണ് ആഗോളഗ്രാമത്തിൽ എത്തുന്നത്.
വർണവിളക്കുകളും നക്ഷത്രങ്ങളും സമ്മാനപ്പൊതികളും കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് ചുറ്റുമാണ് ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങൾ. സാന്തായുമൊത്ത് ചിത്രമെടുക്കാനും അവസരമുണ്ടാകും. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
English Summary:
Global Village Christmas Tree Shines On Until January 5th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.