ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ ശനിയാഴ്ച ഷെയ്ഖ് ജാബെര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ (ഗള്‍ഫ് സെയ്ന്‍ 26) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായ് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. 12,000 വാഹനങ്ങൾക്കുള്ള പാര്‍ക്കിങ് സ്ഥലങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

20 എന്‍ട്രി -എക്‌സിറ്റ് കവാടങ്ങള്‍ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എന്‍. അഹമ്മദ് അല്‍-സാലേഹ് അറിയിച്ചു. മത്സരങ്ങളുമായി ബന്ധപ്പെട്ട് ടിക്കറ്റുകള്‍ ഔദ്യോഗിക ആപ്ലിക്കേഷനായ 'ഹയാകോം' വഴി മാത്രമേ എടുക്കാവൂ എന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

സംശയാസ്പദമായ വെബ്സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങരുതെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ്  ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെയാണ്. ശനിയാഴ്ച കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറേബ്യന്‍ ഗള്‍ഫ് കപ്പ് മല്‍സരവേദിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

English Summary:

Kuwait set to host 26th Arabian Gulf Cup Football Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com