മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു
Mail This Article
ദോഹ∙ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി വിഭാഗം ജീവനക്കാരനും മുൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഖത്തറിൽ അന്തരിച്ചു. ദീർഘകാലം ഇന്ത്യൻ എയർഫോഴ്‌സിൽ സേവനം നടത്തിയ ശേഷം ഖത്തറിലെത്തിയ ചന്ദ്രകാന്തം വീട്ടിൽ ജയചന്ദ്രൻ നായർ (56) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദോഹയിൽ മരിച്ചത്.
റാസല്ഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോഓർഡിനേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 21ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയാണ് മരണം സംഭവിച്ചത്. പിതാവ്: പ്രസന്നൻ പിള്ള. മാതാവ്: വിജയമ്മ. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യാ ജയൻ, അഭയ് കൃഷ്ണൻ. സഹോദരങ്ങൾ: ജയദേവൻ, ജയപ്രകാശ്, ശ്രീകല. ജയദേവൻ, ജയപ്രകാശ് എന്നിവർ ഖത്തറിലുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.