ADVERTISEMENT

മസ്‌കത്ത് ∙ ശനിയാഴ്ച കുവൈത്തില്‍ ആരംഭിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിനുള്ള ഒമാന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിശീലകന്‍ റഷീദ് ജാബിര്‍ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ പരിചയ സമ്പന്നര്‍ക്കൊപ്പം പുതു മുഖ  താരങ്ങളും ഇടം നേടി. 

കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കത്തില്‍ നടന്ന ആഭ്യന്തര ക്യാംപിലും യെമനെതിരായ സൗഹൃദ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് സ്‌ക്വാഡില്‍ ഇടം നേടിയത്.

ഗോള്‍കീപ്പറായി ഇബ്‌റാഹിം അല്‍ മുഖൈനി, ഫായില്‍ അല്‍ റഷീദി എന്നിവര്‍ക്കൊപ്പം പുതുമുഖ താരം ഇബ്‌റാഹിം അല്‍ റാജിഇയും സ്‌ക്വാഡില്‍ ഇടം നേടി.  

സീനിയര്‍ താരങ്ങളായ മുഹമ്മദ് അൽ മുസ്ലമീ, അഹമദ് അല്‍ ഖമീസി, അഹമദ് അല്‍ കഅ്ബീ, അലീ അല്‍ ബുസൈദി, ഹാരിബ് അള്‍ സഅ്ദി, അബ്ദുല്ല ഫവാസ്, ജമീല്‍ അല്‍ യഹ്മദി, ഉസാം അല്‍ സ്വബ്ഹി, സാഹിര്‍ അദ്ദഗ്ബരി, സലാഹ് അല്‍ യഹ്‌യാഈ എന്നിവര്‍ക്കൊപ്പം പുതുമുഖ താരങ്ങളായ ഖാനിം അല്‍ ഹബ്ശീ, അല്‍ ഫാരിജ് അല്‍ കിയൂമി, ആഹിദ് അല്‍ മശാഖീ, മുല്‍ഹം അല്‍ സന്‍ദീ, സാനീ അല്‍ റശീദി എന്നിവരും ഇത്തണണ സ്‌ക്വാഡില്‍ ഇടം നേടി.

ഡിസംബര്‍ 21 മുതല്‍ ജനുവരി 3 വരെ  26–ാമത് അറേബ്യൻ കപ്പിനാണ് കുവൈത്ത്  വേദിയാകുന്നത്. ആതിഥേയരായ കുവൈത്ത്, ഖത്തർ, യു എ ഇ എന്നിവക്കൊപ്പം  ഗ്രൂപ്പ് എയിലാണ് ഒമാന്‍. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്‌റൈന്‍, യമന്‍ എന്നിവരുമാണുള്ളത്. 21ന് ഉദ്ഘാടന മത്സരത്തില്‍ കുവൈത്തിനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 24ന് ഖത്തറിനെതിരെയും 27ന് യു എ ഇയ്ക്ക് എതിരെയുമാണ് ഒമാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ വരുന്നത്.

English Summary:

Arabian Gulf Cup, Oman Announced Squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com