ADVERTISEMENT

മസ്‌കത്ത് ∙ ലോകത്തിലെ ഏറ്റവും മനോഹര കപ്പല്‍ എന്നു വിശേഷിപ്പിക്കുന്ന ഇറ്റലിയുടെ അമേരിഗോ വെസ്​പൂച്ചി ജനുവരിയിൽ മസ്ക്കത്ത് സന്ദർശിക്കും. രണ്ട് വര്‍ഷത്തെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ഇറ്റാലിയന്‍ നാവികസേനയുടെ ചരിത്ര കപ്പലും പരിശീലന കപ്പലുമായ അമേരിഗോ വെസ്​പൂച്ചി മസ്‌കത്തില്‍ നങ്കൂരമിടുന്നത്. 2025 ജനുവരി എട്ട് മുതല്‍ 12 വരെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് കപ്പല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനാകും.

ഏകദേശം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക പര്യടനത്തിനായി 2023 ജൂലൈ ഒന്നിനാണ് ജെനോവ തുറമുഖത്ത് നിന്ന് കപ്പല്‍ പുറപ്പെട്ടത്. ലോക ടൂറിസം പര്യടനത്തിന്റെ 32ാം ഘട്ടത്തിലാണ് കപ്പല്‍ ജനുവരി എട്ടിന് മസ്‌കത്തില്‍ എത്തുകയെന്ന് ഒമാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ അറിയിച്ചു. ഒമാനി നഗരത്തിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദര്‍ശനമാണിത്.

Image Credit: X/ItalyinOman
Image Credit: X/ItalyinOman

അടുത്ത മാസം എട്ടിന് രാവിലെ 9 മണിക്ക് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന്റെ 34ാം നമ്പര്‍ ബെര്‍ത്തില്‍ നങ്കൂരമിടുന്ന അമേരിഗോ വെസ്​പൂച്ചിയെ അംബാസഡര്‍ പിയര്‍ലൂയിഗി ഡി എലിയ, ഇറ്റാലിയന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എന്റിക്കോ ക്രെഡെന്‍ഡിനോ, തദ്ദേശ സ്വയംഭരണ, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേർന്ന് സ്വീകരിക്കും. 

93 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇറ്റാലിയന്‍ കപ്പല്‍ ഒമാന്‍  സന്ദര്‍ശിക്കുന്നത്. അമേരിഗോ വെസ്​പൂച്ചി സന്ദര്‍ശിക്കാന്‍, ഔദ്യോഗിക വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. റജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് വില്ലാജിയോ ഇറ്റാലിയയില്‍ സൗജന്യമായി പ്രവേശിക്കാനും കഴിയും.

English Summary:

Iconic Tall Ship Amerigo Vespicci to Visit Oman Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com