ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
Mail This Article
×
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ രണ്ടു മാസം മുൻപ് ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) മരിച്ചു. ഷാർജയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മുബഷിർ ബൈക്കിൽ പോകുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഒരുവർഷം മുൻപാണ് ഗൾഫിലേക്കു പോയത്.
പിതാവ് പരേതനായ കൊല്ലാടത്ത് മുസ്തഫ. മാതാവ് സുലൈഖ. ഭാര്യ നസ്രീന (ഇരിണാവ്). സഹോദരങ്ങൾ: മുനവീർ, മുർഷിദ. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുണ്ട്. കബറടക്കം ഇന്ന് 12മണിയ്ക്ക് പെരുന്തിലേരി ബോട്ടുകടവ് ജുമാമസിജിദിൽ.
English Summary:
Sharjah: Kannur Native Died in Bike Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.