ADVERTISEMENT

ദുബായ് ∙ 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.

2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത ഏപ്രിലിൽ ആരംഭിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ റെഡ്, ഗ്രീൻ ലൈനുകളെ ബന്ധിപ്പിച്ച് ദുബായിയുടെ കൂടുതൽ മേഖലകളിലേക്കു സർവീസ് എത്തും.

ജദ്ദാഫിൽ ഗ്രീൻ ലൈനുമായി ചേരുന്ന അൽ ഖോർ ആയിരിക്കും ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷൻ. ഇത് ബ്ലൂ, ഗ്രീൻ ലൈനുകളുടെ ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. അവിടെ നിന്ന് ഇന്റർനാഷനൽ സിറ്റി 2, 3, ദുബായ് സിലിക്കൺ ഒയാസിസ് വഴി ദുബായ് അക്കാദമിക് സിറ്റിയിൽ അവസാനിക്കും. 21 കിലോമീറ്ററിനിടെ 10 സ്റ്റേഷനുകളുണ്ടാകും. റെഡ് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷൻ റാഷിദിയയിലെ സെന്റർ പോയിന്റാണ്. അവിടെ നിന്ന് മിർദിഫ്, അൽ വർഖ എന്നിവ പിന്നിട്ട് ഇന്റർനാഷനൽ സിറ്റി ഒന്നിൽ എത്തും. 9 കിലോമീറ്ററിൽ 4 സ്റ്റേഷനുകളുണ്ട്.

ബ്ലൂ ലൈനിൽ നിക്ഷേപിക്കുന്ന ഓരോ ദിർഹത്തിനും 2040നകം 2.6 ദിർഹം എന്ന കണക്കിൽ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടമാണ് തിരികെ പ്രതീക്ഷിക്കുന്നത്. സമയം, ഇന്ധന ഉപയോഗം, അപകടം, കാർബൺ പുറന്തള്ളൽ എന്നിവ കുറയ്ക്കുന്നതിലൂടെ 5,650 കോടി ദിർഹത്തിന്റെ നേട്ടമുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

English Summary:

Dubai Metro Blue Line to Start Operations on September 9, 2029, RTA Announces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com