ADVERTISEMENT

അബുദാബി ∙ യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി ചാർജറുകൾക്ക് കിലോവാട്ടിന് 70 ഫിൽസുമാണ് ഈടാക്കുക. നിലവിൽ ചാർജിങ് സൗജന്യമാണ്. 

ചാർജിങ് പോയിന്റുകൾ എവിടെയൊക്കെയാണെന്ന് അറിയാനും മറ്റും യുഎഇവി എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ് പുറത്തിറക്കും. 2030ഓടെ ശൃംഖലയിൽ 1,000 ചാർജിങ് സ്റ്റേഷനുകൾ ഏർപ്പെടുത്തും. ഇന്റർ-സിറ്റി, ഇൻട്രാ-സിറ്റി ഇവി സ്റ്റേഷനുകൾ എല്ലാ എമിറേറ്റിലും ഉറപ്പാക്കുമെന്നും പറഞ്ഞു.

English Summary:

UAE to Introduce EV Charging Fees in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com