ADVERTISEMENT

വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെഎംസിസി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

കെ. പി. മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യുഎഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യുഎഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യുഎഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്.

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്‌നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്‌മാൻ (ഓസ്‌ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്‌പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്‌സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ (തായ്‌ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യുഎസ്എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ. 
(വാര്‍ത്ത: യു.എ. നസീര്‍)

English Summary:

World KMCC Organization Formed, New Committee Members elected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com