ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തിലെത്തും. ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളുമായി കൂടിക്കാഴ്ച, ലേബർ ക്യാംപ് സന്ദർ‍ശനം എന്നിവയ്ക്ക് പുറമെ കുവൈത്ത് ആതിഥേയരാകുന്ന അറേബ്യൻ  ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും  മുഖ്യാതിഥിയായി ഇന്ന് പങ്കെടുക്കും. 

രണ്ടു ദിവസത്തെ സന്ദർ‍ശനത്തിനാണ് മോദി എത്തുന്നത്. ഇന്ന് രാവിലെ പ്രാദേശിക സമയം 11 മണിയ്ക്ക് ശേഷം കുവൈത്തിലെത്തുന്ന മോദി കമ്മ്യൂണിറ്റി നേതാക്കളുമായി നഗരത്തിലെ ഗീസ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. 

ഉച്ചയ്ക്ക് ശേഷം മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പിനിയുടെ ലേബര്‍ ക്യാംപ് സന്ദര്‍ശിക്കും. തുടര്‍ന്ന്, സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വൈകിട്ട് 3.50ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

അതിന്‌ശേഷം, അര്‍ദിയായില്‍ കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മല്‍സര വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.

ഞായറാഴ്ച കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലീദ് അല്‍ ഹമൂദ് അല്‍ മുബാറക് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തും. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അബ്ദുള്ള അല്‍ സബാഹ് അടക്കമുള്ള ഉന്നത ഭരണാധികാരികളുമായിട്ടും ചര്‍ച്ച നടത്തും. അതിന് ശേഷം മാധ്യമങ്ങളെ കാണും. 

പൊതുസമ്മേളനം ഇന്ന് 3.50-ന് ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപക്ലസില്‍ നടക്കും.  ക്ഷണിക്കപ്പെട്ട 4000-ത്തോളം ആളുകള്‍ക്ക് പങ്കെടുപ്പിച്ചാണ് പൊതുസമ്മേളനം. പാസ്, ഡിജിറ്റല്‍ ടിക്കറ്റുകള്‍ അയച്ച് നല്‍കിയിട്ടുണ്ട്.

12.30 മുതല്‍ പ്രവേശനം അനുവദിച്ച് പരിപാടിക്ക് ഒരു മണിക്കൂര്‍ മുമ്പ് എല്ലാ ഗേറ്റുകൾ അടയ്ക്കും. ഒരോ ടിക്കറ്റിലും സിവില്‍ ഐ.ഡി, പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍, സോണ്‍, ഗേറ്റ് അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്റ് കോപ്പിയോ, ഫോണിലോ ടിക്കറ്റ് കാണിക്കണം. അത്പോലെ തന്നെ, ഒറിജിനല്‍ സിവില്‍ ഐഡിയോ, മൊബൈല്‍ ഐഡിയോ ടിക്കറ്റിനെപ്പം ഉണ്ടായിരിക്കണം.

English Summary:

PM Narendra Modi's Kuwait visit from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com