പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നതായി അറിയിച്ച് അംബാസഡർ; മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനുമായി മോദിയുടെ കൂടിക്കാഴ്ച്ച
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ എത്തിയവരുടെ കൂട്ടത്തിൽ 101 വയസ്സുകാരനായ മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനും. 2 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹോട്ടല്‍ സെന്‍റ് റിഗീല്‍ വച്ചായിരുന്നു മോദിയും മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ മംഗള്‍ സെയ്ന്‍ ഹണ്ട മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇത് ജീവിതത്തിലെ ഒരു അനുഭവമാണെന്ന് മംഗൾ സെയ്‌ന്‍റെ മകൻ ദിലീപ് ഹണ്ട് പറഞ്ഞു. 100-ാം ജന്മദിനത്തിൽ മോദി പിതാവിന് അഭിനന്ദന കത്ത് അയച്ചതായി അദ്ദേഹത്തിന്റെ മറ്റൊരു മകനായ പ്രദീപ് ഹണ്ട് പറഞ്ഞു. ഞാൻ ഏകദേശം 40 വർഷമായി കുവൈത്തിലാണ്. പ്രധാനമന്ത്രി മോദി നിങ്ങളുടെ പിതാവിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അംബാസഡറിൽനിന്ന് ഫോൺ ലഭിച്ചപ്പോൾ മുതൽ ഈ അസുലഭ നിമിഷങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.