ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാമായണവും മഹാഭാരതവും അറബിക് ഭാഷയിലേക്ക് വിവർത്തനം ചെയ്ത സ്വദേശികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.

കുവൈത്ത് പൗരന്മാരായ അബ്ദുല്ല അല്‍-ബാരോണ്‍, അബ്ദുല്ലത്തീഫ് അല്‍-നിസ്ഫ് എന്നിവരാണ് പ്രധാനമന്ത്രിയുടെ പ്രശംസ നേടിയത്. മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന്റെ ഭാഗമായി സിറ്റിയിലെ ഹോട്ടല്‍ സെന്റ് റീഗിസിൽ നടന്ന ചടങ്ങിനിടെ വിവർത്തനങ്ങളിൽ മോദി ഇരുവർക്കും ആശംസകൾ കുറിയ്ക്കുകയും ചെയ്തു.  'രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ കാണുമ്പോള്‍  സന്തോഷമുണ്ട്. അവ വിവര്‍ത്തനം ചെയ്തു  പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അല്‍-ബാരോണിനെയും അബ്ദുല്ലത്തീഫ് അല്‍-നിസ്ഫിനെയും  അഭിനന്ദിക്കുന്നുവെന്നും അവരുടെ സംരംഭം, ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ജനപ്രീതി എടുത്തുകാണിക്കുന്നുവെന്നും മോദി തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പിന്നീട് കുറിച്ചു.

Image Credit : X/@narendramodi
Image Credit : X/@narendramodi
English Summary:

PM Modi congrats kuwaiti nationals who tranlslate Ramayanam into Arabic - Abdullah Al Baroun and Abdul Lateef Al Nesef in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com