ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ 43 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മീന അബ്ദുള്ളയിലുള്ള ഗള്‍ഫ് സ്പിക് കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് സന്ദര്‍ശനം നടത്തിയത്.

1500-ല്‍ അധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് മോദി ഒരു മണിക്കൂറോളം ചെലവഴിച്ചത്. 80 ഓളം തൊഴിലാളികളുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ച ശേഷമാണ് മോദി തിരികെ മടങ്ങിയത്.

Image credit: X/@narendramodi
Image credit: X/@narendramodi
English Summary:

PM Narendra Modi visits labour camp in Kuwait after four decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com