ADVERTISEMENT

മനാമ ∙ ലോകമെങ്ങും തിരുപിറവി ആഘോഷിക്കുന്ന വേളയിൽ  ബഹ്‌റൈനിലെ ദേവാലയങ്ങളിലും വിശ്വാസികളുടെ വീടുകളിലും നക്ഷത്രങ്ങൾ തെളിഞ്ഞു. വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ കാരൾ സംഘങ്ങളുടെ സന്ദർശനങ്ങളും നടന്നിരുന്നു.

ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വീടുകളിൽ കാരൾ സംഘത്തിന്റെ സംഗീത പരിപാടികളും നടന്നു. ബഹ്‌റൈനിലെ പ്രവാസി മലയാളികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.

expatriate-malayalis-in-bahrain-are-gearing-up-to-celebrate-christmas-5
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കരോൾ സംഘം. ചിത്രം: മാത്യു ജേക്കബ്

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിന്റെ ക്രിസ്മസ് ശുശ്രൂഷകൾ 24 ന് വൈകിട്ട് 6.00 മണി മുതൽ ബഹ്‌റൈൻ കേരള സമാജത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി റവ. ഫാ. പി. എൻ. തോമസ്കുട്ടി എന്നിവരുടെ സഹ കാർമികത്വത്തിലും നടക്കും. സന്ധ്യാനമസ്കാരം, തീജ്വാല ശുശ്രുഷ, വിശുദ്ധ കുർബാന, പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയും നടക്കുമെന്ന്  ട്രസ്റ്റി റോയി ബേബി, സെക്രട്ടറി  എം എം മാത്യൂ എന്നിവർ അറിയിച്ചു. ബഹ്‌റൈൻ മാർത്തോമ്മാ പാരിഷിൽ 24 ന് വൈകിട്ട് 8.00 മണി മുതൽ വിശുദ്ധ കുർബാനയും ക്രിസ്മസ് ആരാധനയും നടക്കും സഹവികാരി റവ. ബിബിൻസ് മാത്യു ഓമനാലി ശുശ്രൂഷകൾക്കും വികാരി റവ. ബിജു ജോൺ അച്ഛൻ ക്രിസ്മസ് സന്ദേശവും നൽകും.

expatriate-malayalis-in-bahrain-are-gearing-up-to-celebrate-christmas-4
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കരോൾ സംഘം. ചിത്രം: മാത്യു ജേക്കബ്

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ 24 ന് വൈകിട്ട് 6.00 മണി മുതൽ സന്ധ്യാനമസ്കാരവും തുടർന്ന് ക്രിസ്മസ് ശുശ്രുഷ, വിശുദ്ധ കുർബാന, ക്രിസ്മസ് സന്ദേശം എന്നിവ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ സെക്രട്ടറി അഭിവന്ദ്യ മർക്കോസ് മാർ ക്രിഫോറഫോറസ് മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിലും ഇടവക വികാരി റവ. ഫാ. ജോൺസ് ജോണിന്റെ സഹ കാർമികത്വത്തിലും നടക്കും. ഏവർക്കും ക്രിസ്മസ് വിരുന്ന് ക്രമീകരിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.

expatriate-malayalis-in-bahrain-are-gearing-up-to-celebrate-christmas-3
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കരോൾ സംഘം. ചിത്രം: മാത്യു ജേക്കബ്

ബഹ്‌റൈൻ മലയാളി സിഎസ്ഐ പാരിഷിൽ 24 ന് വൈകിട്ട് 7.30 ന് വികാരി റവ മാത്യുസ് ഡേവിഡിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയായോടുകൂടി ക്രിസ്മസ് ശുശ്രൂഷകൾ  നടക്കും. ഇടവകയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിരിക്കുന്നുണ്ട്.

expatriate-malayalis-in-bahrain-are-gearing-up-to-celebrate-christmas-2
ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള കരോൾ സംഘം. ചിത്രം: മാത്യു ജേക്കബ്

ബഹ്‌റൈൻ സെന്റ് ഗ്രീഗോറിയോസ് ക്നാനായ ദേവാലയത്തിന്റെ ക്രിസ്മമസ് ശുശ്രൂഷകൾ 24 ന് വൈകിട്ട് 6.30 മുതൽ കേരളാ കാത്തലിക് അസോസിയേഷൻ ഹാളിൽ വച്ച് വികാരി റവ. ഫാദർ സണ്ണി ജോർജിന്റെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, തീജ്വാല ശുശ്രുഷ,  വിശുദ്ധ കുർബാന എന്നിവ നടക്കും.

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ പാരീഷിൽ ക്രിസ്തുമസ് ശുശ്രുഷകൾ 24 ന് വൈകിട്ട് 7.30 മുതൽ വികാരി റവ. മാത്യു ചാക്കൊയുടെ കാർമികത്വത്തിൽ നടക്കും.

ബഹ്‌റൈൻ സിഎസ്ഐ സൗത്ത്  കേരള ഡായോസിസ്  ദേവായത്തിന്റെ ക്രിസ്മസ് ശുശ്രൂഷകൾ  സെന്റ് ക്രിസ്റ്റഫർ കത്തീഡ്രലിൽ വച്ച് വൈകിട്ട് 8.00 മണിക്ക് വികാരി റവ. അനുപ് സാമിന്റെ കാർമികത്വത്തിൽ നടക്കും.

English Summary:

Expatriate Malayalis in Bahrain are gearing up to celebrate Christmas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com