ADVERTISEMENT

റിയാദ് ∙ രണ്ടു സൗദി ഭീകരര്‍ക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തവർക്കാണ് വധശിക്ഷ നടപ്പാക്കിയത്.  

ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദത്തിനും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും മറ്റൊരു ഭീകരന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തില്‍ ഇവ ഒളിപ്പിച്ചുവെക്കുകയും ചെയ്തുവെന്ന കേസും ഇവരുടെ പേരിലുണ്ട്. സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന ആക്രമണങ്ങള്‍ നടത്തുകയും ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്ത അഹ്മദ് ബിന്‍ സ്വാലിഹ് ബിന്‍ അബ്ദുല്ല അല്‍കഅയ്ബി, ആയിദ് ബിന്‍ ഹായില്‍ ബിന്‍ ഹിന്ദി അല്‍അനസി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.

English Summary:

Interior Ministry: Two Saudi Terrorists Executed in Riyadh for Anti-State Activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com