ADVERTISEMENT

റിയാദ് ∙ കേളി കലാ സാംസ്കാരിക വേദിയുടെ ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റായി രൂപീകരിക്കുന്ന ഇസ്‌തിഹാർ യൂണിറ്റിന്റെ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചു.

റോധ സ്വാദ് റസ്റ്ററന്‍റ്  ഓഡിറ്റോറിയത്തിൽ നടത്തിയ രൂപീകരണ യോഗത്തിൽ ഉമ്മുൽ ഹമാം ഏരിയാ പ്രസിഡന്റ് ബിജു അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കേളിയെ കുറിച്ചും കേളിപ്രവർത്തനങ്ങളുടെ ഘടനയെകുറിച്ചും വിശദീകരിച്ചു.

ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി  ആക്ടിംഗ് സെക്രട്ടറി ചന്ദ്രചൂഡൻ അഡ്‌ഹോക്ക് കമ്മറ്റി പാനൽ അവതരിപ്പിച്ചു. കൺവീനറായി ഷാജി തൊടിയിൽ ചെയർമാനായി പ്രേം കുമാർ  എന്നിവരെ തിരഞ്ഞെടുത്തു. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതി അംഗം ജയരാജ്, ഏരിയ വൈസ് പ്രസിഡന്റ് അബ്ദുസലാം എന്നിവർ സംസാരിച്ചു.  ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദീഖ്  സ്വാഗതം പറഞ്ഞ യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി കൺവീനർ ഷാജി തൊടിയിൽ നന്ദി പറഞ്ഞു.

English Summary:

Keli's Istihar Unit formed in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com