പുതുവർഷപ്പുലരിയെ അവിസ്മരണീയമാക്കാൻ ദുബായ്
Mail This Article
×
ദുബായ് ∙ പുതുവർഷപ്പുലരിയെ സംഗീതസാന്ദ്രമാക്കാനൊരുങ്ങി ദുബായ്. വെടിക്കെട്ട് നടത്തിയുമാണ് ദുബായ് നിവാസികൾ പുതുവർഷത്തെ വരവേൽക്കുക. ബുർജ് പാർക്ക്, ഫെസ്റ്റിവൽ സിറ്റി മാൾ, അൽസീഫ്, ബ്ലൂ വാട്ടേഴ്സ്, ദ് ബീച്ച്, ജെബിആർ, ഹത്ത എന്നിവിടങ്ങളിലായിരിക്കും വെടിക്കെട്ട്.
ഫെസ്റ്റിവൽ സിറ്റി മാളിൽ ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സൈലിയുടെ സംഗീതക്കച്ചേരിയും ഒരുക്കിയിട്ടുണ്ട്. ബുർജ് പാർക്കിലും ഡൗൺ ടൗണിലും എത്തുന്നവർക്ക് ബുർജ് ഖലീഫയിലെ ലേസർ ഷോയും വെടിക്കെട്ടും അടുത്തുനിന്ന് കാണാനാകും.
English Summary:
Dubai Residents Gear Up for New Year's Eve Celebrations
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.