സഫാരി ഗ്രൂപ്പ് ഷോപ്പിങ് മാൾ റാസൽഖൈമയിലും
Mail This Article
റാസൽഖൈമ ∙ സഫാരി ഗ്രൂപ്പിന്റെ യുഎഇയിലെ രണ്ടാമത്തെ ഷോപ്പിങ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. 2 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള മാൾ 26ന് വൈകിട്ട് 4ന് ഷെയ്ഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്യും.
ഹൈപ്പർമാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപ്പാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ മാളിലുണ്ടാകുമെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് അറിയിച്ചു.
സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ‘വിസിറ്റ് ആൻഡ് വിൻ’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം വരെ സമ്മാനമായി നേടാനാകും. ഒന്നാം സമ്മാനമായി 50,000 ദിർഹവും രണ്ടാം സമ്മാനമായി 30,000 ദിർഹവും മൂന്നാം സമ്മാനമായി 20,000 ദിർഹവും ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുസുക്കി ജിംനിയുടെ 5 കാറുകൾ സമ്മാനമായി നേടാനും അവസരമുണ്ട്. 50 ദിർഹത്തിനു പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ‘മൈ സഫാരി’ ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെഗാസമ്മാന പദ്ധതിയിൽ പങ്കാളികളാകാം.