ADVERTISEMENT

മക്ക ∙ ഹറം പള്ളിയിൽ (മക്ക ഗ്രാൻഡ് മോസ്ക്) ഉംറ തീർഥാടകരുടെ വസ്തുക്കൾ  സൂക്ഷിക്കാൻ സൗജന്യ സ്റ്റോറേജ് സൗകര്യം. 7 കിലോ വരെയുള്ള സാധനങ്ങൾ 4 മണിക്കൂർ നേരത്തേക്കു സൂക്ഷിക്കാം. നിരോധിത വസ്തുക്കൾ, മരുന്ന്, വിലപിടിപ്പുള്ള ഉൽപന്നങ്ങൾ എന്നിവ സൂക്ഷിക്കാൻ അനുവദിക്കില്ല. സ്റ്റോറേജിൽ സൂക്ഷിക്കുമ്പോൾ നൽകുന്ന ടിക്കറ്റ് ഹാജരാക്കി വസ്തുക്കൾ തിരിച്ചെടുക്കാം. നിലവിൽ ഗ്രാൻഡ് പള്ളിയുടെ കഴക്കുഭാഗത്തെ ലൈബ്രറിക്കു സമീപവും പടിഞ്ഞാറു ഭാഗത്തെ ഗേറ്റ് 64ലുമാണ് ഈ സൗകര്യം ലഭിക്കുക. 

ഭാവിയിൽ മറ്റു കവാടങ്ങൾക്കു സമീപവും ലഭ്യമാക്കും. സ്റ്റോറേജ് ആവശ്യമുള്ളവർ നുസുക് ആപ്പിലൂടെയാണ് സേവനം ബുക്ക് ചെയ്യേണ്ടത്. സ്വദേശികൾക്കും മലയാളികളടക്കം വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

English Summary:

Grand Mosque offers free luggage storage facilities for Umrah pilgrims Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com