ADVERTISEMENT

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെഡിഎൻഎ) എം.ടി. വാസുദേവൻ നായർ അനുശോചന യോഗം 27ന് അബ്ബാസിയ സംസം ഹാളിൽ സംഘടിപ്പിച്ചു. 

മുൻ പ്രധാനമന്ത്രി ഡോ. മൻ മോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുശോചന യോഗത്തിൽ കെഡിഎൻഎ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. 

യുനെസ്കോയുടെ സാഹിത്യ നഗരം കോഴിക്കോടിന് ലഭിച്ചതിൽ എം.ടിയുടെ വിലമതിക്കാത്ത സംഭാവനകളും ഉണ്ടായിട്ടുണ്ട്. സാഹിത്യകാരനിലുപരി കലയുടെ സർവത്ര മേഖലകളിലും എം. ടിയുടെ കയ്യൊപ്പ്  മലയാള ഭാഷ നില നിൽക്കുന്ന കാലത്തോളും ഓർക്കപ്പെടുമെന്നു അഭ്രിപ്രായപെട്ടു.

അഡ്വൈറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഉബൈദ് ചക്കിട്ടക്കണ്ടി, വിവിധ ഏരിയ ഭാരവാഹികളായ  ശ്യാം പ്രസാദ്, സമീർ കെ.ടി, ഷമീർ പി.സ്., വിമൻസ് ഫോറം ആർട്സ് സെക്രട്ടറി ചിന്നു ശ്യാം, കേന്ദ്ര നിർവഹ സമതി അംഗം  ഹമീദ് പാലേരി, ഷാഫി എ. കെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത് സ്വാഗതവും ട്രഷറർ മൻസൂർ ആലക്കൽ നന്ദിയും അറിയിച്ചു. ഇലിയാസ് തോട്ടത്തിൽ, ഷിജിത് കുമാർ ചിറക്കൽ, ഹനീഫ കുറ്റിച്ചിറ, സന്തോഷ് നരിപ്പറ്റ, ധനീഷ്, വിനിൽ കുമാർ എന്നിവർ ക്രോഡീകരിച്ചു. 

English Summary:

KDNA Kuwait organized MT Vasudevan Nair commemoration meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com