ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ ജനുവരി 4ലേക്ക് മാറ്റി
Mail This Article
×
കുവൈത്ത് സിറ്റി∙ കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ മത്സരം ജനുവരി നാലിലേക്ക് മാറ്റി. നേരത്തെ ജനുവരി 3ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ (എജിസിഎഫ്എഫ്) ആണ് മാറ്റം പ്രഖ്യാപിച്ചത്. എജിസിഎഫ്എഫ് കോമ്പറ്റീഷൻസ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മുഖ്രൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് വന്നത്. എന്നാൽ, സെമി ഫൈനൽ മത്സരങ്ങൾ മുൻ നിശ്ചയപ്രകാരം ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5.30 ന് ഒമാൻ - സൗദി അറേബ്യ മത്സരമാണ് ആദ്യത്തേത്. രണ്ടാം സെമി വൈകിട്ട് 8.45 ന് കുവൈത്ത് - ബഹ്റൈൻ പോരാട്ടം. അർദിയായിലെ ഷെയ്ഖ് ജാബർ സ്റ്റേഡിയത്തിലാണ് മത്സരം.
English Summary:
Arabian Gulf Cup; The final match is on January 4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.