ADVERTISEMENT

മനാമ∙ മലയാളഭാഷയുടെയും സാഹിത്യത്തിന്‍റെ യും സിനിമയുടെയും ശക്തിദുർഗ്ഗമായിരുന്ന എംടി എന്ന രണ്ടക്ഷരം മാഞ്ഞുപോകുമ്പോൾ യാത്രയാകുന്നത് ഒരു കാലമാണെന്ന് ബഹ്‌റൈൻ നവകേരളയുടെ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

ഭാഷയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കും എംടി നൽകിയ സംഭാവനകളെക്കുറിച്ച് മുഖ്യപ്രഭാഷകൻ ബഹ്‌റൈൻ നവകേരള കോഓർഡിനേഷൻ കമ്മിറ്റി അംഗം എസ്.വി ബഷീർ വിശദമായി സംസാരിച്ചു. നവകേരള കോഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എംടിയെ അനുസ്മരിച്ചു.

ബഹ്‌റൈൻ നവകേരള വൈസ് പ്രസിഡന്‍റ് സുനിൽ ദാസിന്‍റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷാജഹാൻ കരിവന്നൂർ നന്ദിയും പറഞ്ഞു.

English Summary:

Bahrain Navakerala remembers M.T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com