ഓർമ സാഹിത്യോത്സവം ഫെബ്രുവരിയിൽ
Mail This Article
×
ദുബായ്∙ കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം (ഒഎൽഎഫ്) 2025 ഫെബ്രുവരി 15, 16 തീയതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ നടക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ പ്രവേശനം സൗജന്യമാണ്.
മീഡിയ കോൺക്ലേവ്, കഥ-കവിത-നോവൽ ശിൽപശാലകൾ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച സെമിനാർ, ടോക്ക് ഷോ, ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാര സമർപ്പണം എന്നിവയും ഉണ്ടാകും. റജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
വിവരങ്ങൾക്ക്: 058 920 4233, 050 776 2201.
English Summary:
ORMA Literary Festival in February
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.